parent friendly labelപേരന്റ് ഫ്രണ്ട്‌ലി ലേബൽ പദ്ധതി വിപുലമാക്കാനൊരുങ്ങി യുഎഇ
അബുദാബി: ജോലിക്കാരായ ദമ്പതികൾക്ക് മികച്ച പിന്തുണ നൽകുന്നതിനുള്ള പേരന്റ് ഫ്രണ്ട്‌ലി ലേബൽ പദ്ധതി ആരംഭിച്ചു. സമ്മർദങ്ങളില്ലാതെ ജോലി, കുടുംബം, ശിശുപരിപാലനം എന്നിവ നിർവ്വഹിക്കാൻ ആളുകളെ സജ്ജമാക്കുന്നതിനായാണ് പദ്ധതി തുടങ്ങിയത് parent friendly label. ഇത്തരത്തിൽ രക്ഷിതാക്കൾക്ക് അനുകൂല അന്തരീക്ഷമൊരുക്കുന്ന സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് പേരന്റ് ഫ്രണ്ട്‌ലി ലേബൽ നൽകി ആദരിക്കാനാണ് തീരുമാനം. നേരത്തെ തന്നെ പല സ്ഥാപനങ്ങളിലും ഈ പരീക്ഷണം ചെയ്ത് വിജയിച്ചിരുന്നു. ഇത് സ്ഥാപനങ്ങളിൽ ഉൽപാദന ക്ഷമത വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ ഇടങ്ങളിലേക്ക് വിപുലീകരിക്കാൻ ഒരുങ്ങുന്നത്. ഇത്തരത്തിൽ പേരന്റ് ഫ്രണ്ട്‌ലി തുടങ്ങുന്നത് കുട്ടികളുടെ സമഗ്ര വികാസത്തിനും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തൽ. നിലവിലെ കണക്കനുസരിച്ച് 6600 കുട്ടികൾക്ക് ഈ പദ്ധതി ഗുണം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ പദ്ധതിയിലൂടെ, കോവിഡ് കാലത്ത് വീട്ടിലിരുന്നും നന്നായി ജോലി ചെയ്യാമെന്ന് തെളിയിച്ചതിനാൽ അവശ്യഘട്ടങ്ങളിൽ ജീവനക്കാർക്ക് ആ സൗകര്യം നൽകാം. ആഴ്ചയിൽ നിശ്ചിത ദിവസം വീട്ടിലും ഓഫിസിലുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് രീതികളും പരീക്ഷിക്കാം. പ്രസവാവധി, ശമ്പളമില്ലാത്ത അവധി, പിതൃത്വ അവധി, കുട്ടികളെ ദത്തെടുക്കുന്ന മാതാപിതാക്കൾക്കുള്ള ബോണ്ടിങ് ലീവ് തുടങ്ങിയവയ്ക്ക് അപ്പുറത്തേക്ക് ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് സൗകര്യം ഒരുക്കുന്ന കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രത്യേകം ആദരിക്കും. കഴിഞ്ഞ വർഷം അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളിലാണ് പരീക്ഷണാർഥം ആദ്യമായി ഈ പദ്ധതി നടപ്പാക്കി തുടങ്ങിയത്. ഇനി മുതൽ പേരന്റ് ഫ്രണ്ട്‌ലി ലേബൽ പദ്ധതി നടപ്പിലാക്കുന്ന അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും വൊളന്ററി വർക്ക്‌പ്ലേസ് അവാർഡിനു അപേക്ഷിക്കാം അവാർഡിനു അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മേയ് 12..രക്ഷാകർതൃ അവധി, അനുയോജ്യമായ ജോലി സമയം, ജോലിസ്ഥലത്തെ സംസ്കാരം എന്നിവ വിലയിരുത്തി ജേതാക്കളെ കണ്ടെത്തുമെന്ന് അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ഇസിഎ) ഡയറക്ടർ ജനറൽ സന മുഹമ്മദ് സുഹൈൽ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)