യുഎഇയിൽ മറ്റുള്ളവരുടെ താമസസ്ഥലത്ത് പ്രവേശിക്കാൻ സമ്മതം വാങ്ങണം; ഈ നിയമം അറിയാതെ പോകരുത്
യു.എ.ഇയിൽ മറ്റുള്ളവരുടെ താമസസ്ഥലത്ത് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ സമ്മതം വാങ്ങണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ആളുകൾ താമസിക്കുന്ന സ്ഥലം, താമസത്തിനായി നിർമിച്ചിരിക്കുന്ന സ്ഥലം, ഇതിനോട് ചേർന്ന് നിർമിച്ച സ്ഥലം, പണം സൂക്ഷിക്കാനായി നിർമിച്ച സ്ഥലം, മറ്റ് പ്രോപ്പർട്ടികൾ എന്നിവിടങ്ങളിൽ ഉടമയുടെ താൽപര്യത്തിന് വിരുദ്ധമായി പ്രവേശിക്കാൻ പാടില്ല. ഇത് ലംഘിക്കുന്നവരെ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാൻ ഉടമക്ക് അവകാശമുണ്ട്. ഒഴിയാൻ തയാറാവാതെ മറ്റുള്ളവരുടെ സ്ഥലത്ത് ഒളിച്ചു കഴിയുന്നവരെ പിടികൂടി പുറത്താക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും പബ്ലിക്ക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സമ്മതമില്ലാതെ മറ്റുള്ളവരുടെ താമസസ്ഥലത്ത് പ്രവേശിക്കുന്നത് 2021ലെ ഫെഡറൽ ഉത്തരവ് 31ൻറെ 474 ആർട്ടിക്കിൾ പ്രകാരം കുറ്റകരമാണെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും പതിനായിരം ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)