Posted By sneha Posted On

കാറപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്; യുഎഇയിൽ ഹെലികോപ്റ്ററിൽ അതിവേഗ രക്ഷാപ്രവർത്തനം

യുഎഇയിലെ റാസൽഖൈമയിൽ കാറപകടത്തിൽ പരിക്കേറ്റ സ്വദേശിയെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിൻറെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിൽ കാറിൻറെ മുൻഭാഗം തകർന്നു. ബോണറ്റും ഫ്രണ്ട് ബമ്പറും തകർന്നു. ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ രക്ഷപ്പെടുത്തുന്നതിനായി ഉദ്യോഗസ്ഥർ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. പറന്നെത്തിയ ഹെലിക്പോറ്റർ റോഡിന് നടുവിലിറക്കി, എമർജൻസി ടീം അംഗങ്ങൾ പരിക്കേറ്റ വ്യക്തിക്ക് വേണ്ട പ്രാഥമിക ശുശ്രൂഷ നൽകുകയും ഇദ്ദേഹത്തെ പെട്ടെന്ന് ആംബുലൻസിൽ നിന്ന് ഹെലികോപ്റ്ററിലേക്ക് മാറ്റുകയുമായിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് വീഡിയോ പങ്കുവെച്ചത്. ഹെലികോപ്റ്ററിലാണ് ഇദ്ദേഹത്തെ ആശുപതിയിലെത്തിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *