Posted By user Posted On

aig travel insuranceതൊഴിൽ നഷ്ടപ്പെടുന്നവർക്കും​ ഇൻഷുറൻസ്​; അറിയാം യുഇഎയിലെ പുതിയ പദ്ധതിയെ കുറിച്ച്

ദുബായ്: തൊഴിൽ നഷ്ടപ്പെടുന്നവർക്കായി ഇൻഷുറൻസ് പദ്ധതി നടപ്പാക്കി യുഎഇ. അഞ്ചു​ ദിർഹമാണ് മാസത്തിൽ ഇൻഷുറൻസിന്റെ പ്രീമിയമായി അടയ്ക്കേണ്ടത്. 2023 ജനുവരി ഒന്നിനാണ് ഈ പുതിയ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വരുന്നത് aig travel insurance. ഇപ്പോളിതാ, ഇൻഷുറൻസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം. തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ മറ്റൊരു ​ജോലി കണ്ടെത്തുന്നത്​ വരെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഇൻഷുറൻസിന്റെ ഭാ​ഗമാകാം. 16,000 ദിർഹം വരെ അടിസ്ഥാന​ ശമ്പളമുള്ളവർക്ക്​ മാസത്തിൽ അഞ്ചുദിർഹം വീതം അടച്ച്​ ഇൻഷുറൻസിൽ ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന്​ മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം. ശമ്പളം 16,000 ദിർഹമിൽ താഴെയുള്ളവർക്ക്​ പരമാവധി പ്രതിമാസം 10,000 ദിർഹമാണ്​ ഇൻഷുറൻസായി ലഭിക്കുക. 16,000 ദിർഹമിന്​ മുകളിലുള്ളവർക്ക്​ പരമാവധി 20,000 ദിർഹം ലഭിക്കും. ജോലി നഷ്ടപ്പെട്ട്​ മൂന്നുമാസം വരെയാണ്​ തുക ലഭിക്കുക. സ്മാർട്ട്​ ആപ്ലിക്കേഷൻ, ഇൻഷുറൻസ്​ പൂളിന്‍റെ ഇ​-പോർട്ടൽ, കാൾ സെന്‍റർ എന്നിവ വഴി ഇൻഷുറൻസിന്റെ ഭാ​ഗമാകാൻ അപേക്ഷകൾ സമർപ്പിക്കാം. ജോലി നഷ്​​ടപ്പെട്ട്​ 30 ദിവസത്തിനുള്ളിൽ ​ക്ലെയിമിനായി അപേക്ഷ സമർപ്പിച്ചാലാണ് ഇൻഷുറൻസ് തുക ലഭിക്കുന്നത്. സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ ​പ്രവേശിച്ചവർ, കമീഷൻ രീതിയിൽ ജോലിചെയ്യുന്നവർ എന്നിവർക്ക്​ ഇൻഷുറൻസ്​ ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടവർക്കും ഇൻഷുറൻസി തുക കിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *