വായ്പ അടച്ചുതീർത്തിട്ടും കേസ് നൽകി ബാങ്ക്; യുഎഇയിൽ പ്രവാസി മലയാളിക്ക് യാത്രാവിലക്ക് നേരിട്ട്
വായ്പ പൂർണമായും അടച്ചവർ ക്ലോഷർ ലെറ്റർ വാങ്ങുന്നതിനൊപ്പം നേരത്തെ ബാങ്കിനു നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് തിരിച്ചുവാങ്ങാത്തത് മൂലം വെട്ടിലായി പ്രവാസി മലയാളി. തിരിച്ചുവാങ്ങാത്ത ചെക്ക് ഉപയോഗിച്ച് ബാങ്ക് കേസ് കൊടുത്തതുമൂലം യാത്രാ വിലക്ക് നേരിടുകയാണ് തൃശൂർ സ്വദേശിനി. 4 വർഷം മുൻപ് അടച്ചുതീർത്ത വായ്പയുടെ പേരിലാണ് ഇവർക്കെതിരെ അത്രയും തുക അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും കേസ് ഫയൽ ചെയ്തത്. അമ്മയ്ക്കു സുഖമില്ലാത്തതിനാൽ അടിയന്തരമായി നാട്ടിൽ പോകാൻ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രാ വിലക്കുള്ളത് അറിയുന്നത്. പിന്നീട് വായ്പ പൂർണമായും അടച്ചെന്ന തെളിവ് സഹിതം ബോധ്യപ്പെടുത്തി കേസ് പിൻവലിക്കുമ്പോഴേക്കും ആഴ്ചകൾ പിന്നിട്ടു. ഇതിനിടയിൽ അനുഭവിച്ച ബുദ്ധിമുട്ടിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്കിനെതിരെ കേസ് കൊടുക്കാനുള്ള തയാറെടുപ്പിലാണ് ഇവർ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)