Posted By sneha Posted On

കടുത്ത നെഞ്ചുവേദനയുമായി ക്ലിനിക്കിലെത്തി; ഒരു മണിക്കൂറിൽ മൂന്ന് ഹൃദയാഘാതം; യുഎഇയിൽ യുവാവിന്റെ അത്ഭുതകരമായ അതിജീവനം

ഒരു മണിക്കൂറിൽ മൂന്ന് ഹൃദയാഘാതങ്ങളെ അതീജിവിച്ച് യുവാവ്. യുഎഇയിൽ താമസിക്കുന്ന33കാരനായ പ്രവാസി യുവാവാണ് ഉടനടി സംഭവിച്ച മൂന്ന് ഹൃദയസ്തംഭനങ്ങളെ അതിജീവിച്ചത്. ദുബൈ സിലിക്കൺ ഒയാസിസിലെ ആസ്റ്റർ ക്ലിനിക്കിലെ മെഡിക്കൽ സംഘമാണ് ദ്രുതഗതിയിൽ യുവാവിൻറെ ജീവൻ രക്ഷപ്പെടുത്തിയത്. കടുത്ത നെഞ്ചുവേദനയുമായാണ് യുവാവ് ക്ലിനിക്കിലെത്തിയത്. എമർജൻസി മുറിയിലെത്തിച്ചതിന് പിന്നാലെ ഇസിജിയും എക്കോകാർഡിയോഗ്രാം പരിശോധനയും നടത്തി. ഇതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതായിരുന്നു ആദ്യത്തെ ഹൃദയാഘാതം.ഉടൻ തന്നെ എമർജൻസി റെസ്പോൺസ് സംഘം സിപിആറും വേണ്ട പരിചരണങ്ങളും നൽകി. യുവാവ് സാധാരണനിലയിലായി മിനിറ്റുകൾക്ക് ശേഷം രണ്ട് ഹൃദയസ്തംഭനങ്ങൾ കൂടി സംഭവിക്കുകയായിരുന്നു. മെഡിക്കൽ സംഘത്തിൻറെ കൃത്യമായ ഇടപെടൽ യുവാവിൻറെ ജീവൻ രക്ഷിച്ചു. ക്ലിനിക്കിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകൾക്കിടെയായിരുന്നു രണ്ട് ഹൃദയസ്തംഭനങ്ങൾ സംഭവിച്ചത്. ഹൃദയത്തിൻറെ പ്രവർത്തനം പരിശോധിക്കാൻ ഇടക്കിടെയുള്ള പരിശോധനകൾ നല്ലതാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *