flights from abu dhabi to london heathrow todayഇനി അബുദാബി വിമാനത്താവളത്തിൽ പാസ്പോർട്ട് കാണിക്കേണ്ട; പുതിയ സംവിധാനം ഇങ്ങനെ
അബുദാബി: മുഖംനോക്കി തിരിച്ചറിയുന്ന സംവിധാനം അബൂദബി വിമാനത്താവളത്തിലും നിലവിൽ വന്നു. ദുബായ്ക്ക് പിന്നാലെയാണ് പുതിയ സാങ്കേതിക വിദ്യ അബുദാബി വിമാനത്താവളത്തിലും എത്തിയത് flights from abu dhabi to london heathrow today. ഈ സാങ്കേതിയ വിദ്യ ഉപയോഗിക്കന്നതിനാണ് ഇനി മുതൽ അബുദാബി വിമാനത്താവളത്തിൽ പാസ്പോർട്ടോ മറ്റ് രേഖകളോ കാണിക്കാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും. അത്യാധുനിക ക്യാമറകൾ ഉപയോഗിച്ച് വിമാനത്താവളത്തിലെത്തുന്നവർ യാത്ര നടത്താൻ നിയമപരമായി തടസ്സമില്ലാത്തവരാണോ എന്ന് തിരിച്ചറിയുന്ന സംവിധാനമാണിത്. ഘട്ടംഘട്ടമായാണ് സ്പർശനരഹിത ബയോമെട്രിക് സംവിധാനം ഇവിടെ നടപ്പാക്കുന്നത്. ഇതോടെ എമിഗ്രേഷൻ നടപടികളഅ കൂടുതൽ എളുപ്പമാകും. ഇനി വിമാനത്തിൽ പ്രവേശിക്കുന്നതുവരെ പലയിടത്തും രേഖകൾ കാണിക്കേണ്ടതില്ല. ആദ്യഘട്ടത്തിൽ അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷനിൽ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. അബുദാബി എയർ എക്സ്പോയിൽ ടച്ച്ലസ് ബയോമെട്രിക് സംവിധാനം ഉൾപ്പെടെ എയർപോർട്ട് മേഖലയിലെ അത്യാധുനിക സൗകര്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ എയര്‍ലൈനായി ഇത്തിഹാദ് എയര്‍വേസ് മാറും. ഇത്തിഹാദ് യു.എസിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഈ മാസം 15 മുതല്‍ ആഴ്ചയില്‍ 11 സർവിസുകള്‍ വരെ നടത്തുന്ന സാഹചര്യത്തില്‍ ഈ സാങ്കേതികവിദ്യ എയര്‍ലൈന്‍ ഉപയോഗിക്കുന്നത് നടപടികള്‍ വളരെ ലളിതമാക്കാന്‍ സഹായിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)