പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യൻ സവാള: ഗൾഫിൽ വില കുറഞ്ഞില്ല
പ്രവാസികൾക്ക് തിരിച്ചടിയായി ഇന്ത്യൻ സവാള വില. ഇന്ത്യ സവാള കയറ്റുമതി നിയന്ത്രണം നീക്കി രണ്ടാഴ്ച പിന്നിട്ടിട്ടും ഗൾഫിൽ വില കുറഞ്ഞില്ല. വിവിധ കച്ചവട സ്ഥാപനങ്ങളിൽ 6.45 ദിർഹമാണ് (ഏകദേശം 147 രൂപ) ശരാശരി വില. ഒരു വർഷമായി ഇന്ത്യൻ സവാളയുടെ വില പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. നേരത്തെ 2 ദിർഹത്തിനു വരെ സവാള ലഭിച്ചിരുന്നു.
2023 ഒക്ടോബറിലാണ് ഇന്ത്യയിൽ സവാളയുടെ വിലക്കയറ്റം തടയുന്നതിന് മിനിമം കയറ്റുമതി വില (എംഇപി) കേന്ദ്രം നിശ്ചയിച്ചത്. കിലോയ്ക്ക് 20 രൂപയിൽ താഴെ കയറ്റുമതി അനുവദിച്ചിരുന്നില്ല. ആഭ്യന്തര ലഭ്യത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. അതിനാൽ കൂടിയ വിലയ്ക്കാണ് ഇന്ത്യൻ സവാള ഗൾഫിൽ എത്തിച്ചിരുന്നത്. ഇതിന് ആനുപാതികമായി ഇവിടെ വില കൂട്ടുകയും ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)