Posted By sneha Posted On

രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കി യുഎഇ, സംഘർഷം കനത്താൽ പ്രവാസികൾ വലയും

പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി കനത്തതോടെ നിരവധി വിമാനങ്ങൾ റദ്ദാക്കി യുഎഇ. രാജ്യത്തേക്കും പുറത്തേക്കുമുള്ളതുൾപ്പെടെ നിരവധി വിമാനങ്ങളാണ് യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത്.
പല വിമാനകമ്പനികളും പശ്ചിമേഷ്യൻ മേഖലകളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിറുത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ചില വിമാനക്കമ്പനികളാകട്ടെ ഭീഷണിയുളള വ്യോമപാതകൾ ഒഴിവാക്കാനായി വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേ​റ്റ്സ് ഇന്നും നാളെയും ഇറാക്ക് (ബസ്റ, ബാഗ്ദാദ്), ഇറാൻ (ടെഹ്റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.സംഘർഷസാദ്ധ്യത ഇല്ലാതായതിനുശേഷം മാത്രമായിരിക്കും ഇവിടേയ്‌ക്കുളള വിമാനങ്ങൾ പഴയതുപോലെ സർവീസ് നടത്തുക. റദ്ദാക്കാത്ത സർവീസുകൾക്ക് കാലതാമസം ഉണ്ടാകാൻ ഇടയുണ്ടെന്ന് ഇത്തിഹാദ് എയർലൈൻസ് വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രയേൽ ഇറാന് തിരിച്ചടി നൽകുകയും സംഘർഷം കൂടുതൽ കനക്കുകയും ചെയ്താൽ ഇന്ത്യയിലേക്കുൾപ്പെടെയുള്ള വിമാനസർവീസുകൾ റദ്ദാക്കിയേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.നേരത്തേ തന്നെ യുദ്ധഭീതി ഉണ്ടായിരുന്നു എങ്കിലും കഴിഞ്ഞദിവസം ഇറാൻ ഇസ്രയേലിനുനേരെ മിസൈൽ വർഷം നടത്തിയതോടെയാണ് യുദ്ധഭീതി കൂടുതൽ കടുത്തത്. തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *