ആരോഗ്യകരമായ ജീവിതത്തിൽ ഫിറ്റ്നസ് ചലഞ്ച്; യുഎഇയിൽ ഫിറ്റ്നസ് ചലഞ്ചിന് രജിസ്റ്റർ ചെയ്യാം
ഒരു മാസ നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിൻറെ എട്ടാമത് എഡിഷനിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.സ്വദേശികൾക്കും വിദേശികൾക്കും ചലഞ്ചിൽ പങ്കെടുക്കാം. dubaifitnesschallenge.com എന്ന വെബ്ലിങ്കിൽ പ്രവേശിച്ചാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഒക്ടോബർ 26 മുതൽ നവംബർ 24 വരെയാണ് ഫിറ്റ്നസ് ചലഞ്ച്. ഒരു മാസം നീണ്ടു നിൽക്കുന്ന 30 മിനിറ്റ് വ്യായാമത്തിന് സമയം ചെലവഴിക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്.ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ ആണ് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)