Posted By user Posted On

twilio whatsappയുവാവിനെ വാട്‌സ്ആപ്പിലൂടെ അധിക്ഷേപിച്ചു; യുവതി 23,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് യുഎഇ കോടതി

യുഎഇ: വാട്‌സ്ആപ്പ് വഴി യുവാവിന്റെ ഫോണിലേക്ക് അപകീർത്തികരമായ സന്ദേശങ്ങൾ അയച്ച യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. യുവതി യുവാവിന് 23,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശം twilio whatsapp. സ്ത്രീയിൽ നിന്നുള്ള അധിക്ഷേപകരമായ സന്ദേശങ്ങളുടെ ഫലമായി തനിക്ക് ഉണ്ടായ ധാർമ്മികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്ക് 600,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിക്കെതിരെ യുവാവാവാണ് കേസ് ഫയൽ ചെയ്തത്. യുവതി അയച്ച സന്ദേശങ്ങൾ തനിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും യുവതി തന്നെ അപമാനിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തന്റെ പേരിൽ പ്രചരിപ്പിച്ച അധിക്ഷേപകരമായ സന്ദേശങ്ങൾ തന്റെ സഹപ്രവർത്തകർക്ക് ഇടയിൽ മോശം അഭിപ്രായമം ഉണ്ടാക്കിയെന്നു യുവാവ് പരാതിയിൽ പറയുന്നു. യുവാവിനെ അപമാനിച്ചതിനും ഓൺലൈൻ നിയമങ്ങൾ ലംഘിച്ചതിനുമാണ് യുവതിക്ക് ശിക്ഷ വിധിച്ചത്. നേരത്തെ ഇതേ കേസിൽ അബുദാബി ക്രിമിനൽ കോടതി യുവതിക്ക് 5000 ദിർഹം പിഴ ചുമത്തിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

https://www.pravasiinfo.com/2022/10/25/malayalam-to-english-translator-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *