യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രത നിർദേശം
ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ മാസം ആറു മുതൽ ഒമ്പതു വരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.വടക്ക്, കിഴക്കൻ പ്രദേശങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യത. മഴയോടൊപ്പം ചെറിയ രീതിയിൽ കാറ്റും പ്രതീക്ഷിക്കുന്നതിനാൽ ദൃശ്യപരത കുറയാൻ കാരണമാകും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)