Posted By sneha Posted On

ഗാർഹിക പീഡന നിയമം കർശനമാക്കി യുഎഇ; തടവും പിഴയും ശിക്ഷ

ഗാർഹിക പീഡനം തടയുന്നതിനും ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് ഗാർഹിക നിയമം കർശനമാക്കി യുഎഇ. പരാതി പിൻവലിക്കാൻ നിർബന്ധിക്കുന്നവർക്കും പീഡനം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കും 6 മാസം തടവും അര ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്തവർ, ഗർഭിണികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവർ ഉൾപ്പെടുന്ന കേസുകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ നേരിടേണ്ടിവരും. ഗാർഹിക പീഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 5,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും. ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക ഉപദ്രവങ്ങൾ ഉൾപ്പെടെ വിവിധ തരം ദുരുപയോഗത്തിനു കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. കുടുംബാംഗങ്ങൾ, ആരോഗ്യ സേവന ദാതാക്കൾ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ തുടങ്ങി എല്ലാവരോടും ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതിലൂടെ കുടുംബ ശാക്തീകരണത്തിൽ പ്രധാന ചുവടുവയ്പാണ് നടത്തുന്നത്. ഇരകൾക്കു അഭയ കേന്ദ്രവും പുനരധിവാസവും ഊർജിതമാക്കാനും നിർദേശമുണ്ട്. സുരക്ഷിതമായ പാർപ്പിടം മാത്രമല്ല ആരോഗ്യ, മാനസിക സേവനങ്ങളും നൽകണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *