Posted By user Posted On

20 million abu dhabi big ticketഅബുദാബി ബി​ഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് കാണാൻ പോയാലോ?; നിങ്ങൾക്കും സ്വന്തമാക്കാം 10,000 ദിർഹം, ഇതാ സുവർണാവസരം

യുഎഇ; ബിഗ് ടിക്കറ്റിന്റെ ഈ വർഷത്തെ ആദ്യ ഔട്ട്‌ഡോർ ലൈവ് റാഫിൾ നറുക്കെടുപ്പ് അബുദാബിയിൽ സംഘടിപ്പിക്കുന്നു . പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്ക് 10,000 ദിർഹവും അതിൽ അധികവും സമ്മനങ്ങൾ നേടാനുള്ള സുവർണ്ണാവസരമാണിത്. 25 മില്യൺ ദിർഹം സമ്മാനത്തുകയുള്ള സീരീസ് 245ന്റെ നറുക്കെടുപ്പ് നവംബർ 3 വ്യാഴാഴ്ച അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ അറൈവൽസ് ഹാളിന് സമീപമാണ് അതിഗംഭീരമായി നടക്കുക 20 million abu dhabi big ticket. 25 മില്യൺ ബംബർ സമ്മാനത്തിന് പുറമെ 13 ഭാഗ്യശാലികൾക്ക് ഉറപ്പായ ക്യാഷ് പ്രൈസുകളും ലഭിക്കും. 1 ദശലക്ഷം ദിർഹമാണ് രണ്ടാം സമ്മാനം നേടുന്ന ഭാ​ഗ്യശാലിയെ തേടി എത്തുക. 100,000 ദിർഹമാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 50,000 ദിർഹമാണ്. കൂടാതെ, മറ്റ് 10 പേർക്ക് 20,000 ദിർഹം വീതവും ലഭിക്കും. പരിപാടിയുടെ ലൈവ് കാണാനെത്തുന്നവർ പ്രത്യേക നറുക്കെടുപ്പിൽ പ്രവേശിക്കാനും ഒരു ഭാഗ്യശാലിക്ക് 10,000 ദിർഹം നേടാനും അവസരമുണ്ട്. പങ്കെടുക്കുന്ന എല്ലാവരെയും രണ്ടാമത്തെ പ്രത്യേക റാഫിളിൽ ഉൾപ്പെടുത്തും. കൂടാതെ കാണികൾക്ക് അവതാരകയായ റിച്ചാർഡുമായും ബൗച്രയുമായും നേരിട്ട് സംവദിക്കാനുള്ള അവസരവും നൽകും. ഒക്‌ടോബർ മാസത്തിൽ ബിഗ് ടിക്കറ്റുകൾ വാങ്ങിയവർക്ക് ഷോയ്‌ക്ക് മുന്നോടിയായി ഒരു ടോക്കണും ലഭിക്കും, അത് സ്‌പിൻ ദി വീൽ, ദി വോൾട്ട്, ടോസ് ദ റിംഗ് എന്നീ മൂന്ന് ഗെയിമുകളിൽ ഒന്നിൽ പങ്കെടുക്കാൻ അവർക്ക് പ്രവേശനം നൽകും. വിജയികൾ വരാനിരിക്കുന്ന സീരീസ് 246 നറുക്കെടുപ്പിലൂടെ വയർലെസ് ഹെഡ്‌ഫോണുകൾ, വയർലെസ് ഇയർഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ അല്ലെങ്കിൽ റാഫിൾ ടിക്കറ്റുകൾ തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ എന്നിവ നേടാനും അവസരമുണ്ട്. ലൈൻ ഷോ നടക്കുന്ന വേദിയുടെ വൈകുന്നേരം 5 മണിക്ക് തുറക്കുകയും നറുക്കെടുപ്പ് രാത്രി 7.30 ന് ആരംഭിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് അബുദാബി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കാം https://www.bigticket.ae/

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *