Posted By sneha Posted On

യുഎഇയിൽ ഓൺലൈനിൽ പോസ്റ്റിടുമ്പോഴും ഷെയർ ചെയ്യുമ്പോഴും ജാഗ്രത വേണം, ലംഘിച്ചാൽ പിഴയും തടവും

ഓൺലൈൻ മാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങൾ നൽകുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുഎഇയിൽ, അത്തരം പെരുമാറ്റത്തിന് കടുത്ത ശിക്ഷ ലഭിക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ കിംവദന്തികൾ പ്രചരിപ്പിക്കുകയോ ഓൺലൈനിൽ ആരെയെങ്കിലും അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നത് തടവ് ശിക്ഷ ഉൾപ്പെടെയുള്ള ഗൗരവതരമായ നടപടികൾ ക്ഷണിച്ചുവരുത്താൻ ഇടയാക്കുന്ന നിയമ ലംഘനമാണെന്നും അധികൃതർ അറിയിച്ചു.യുഎഇ ഈയിടെയായി രാജ്യത്ത് സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2024 ജൂലൈ മുതൽ, ലൈസൻസില്ലാതെ സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർക്കും പരസ്യം ചെയ്യുന്നവർക്കും പരസ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും പിഴ ചുമത്തുന്ന ഒരു നിയമം അബൂദാബി കൊണ്ടുവന്നിരുന്നു.

  1. യുഎഇ പ്രസിഡൻറിനെയോ എമിറേറ്റ്‌സ് ഭരണാധികാരികളെയോ വിമർശിക്കുകയോ വാക്കുകൾ കൊണ്ട് ആക്രമിക്കുയോ ചെയ്യുക, രാജ്യത്തിൻറെ ഭരണസംവിധാനത്തെ വിമർശിക്കുകയോ ആക്രമിക്കുകയോ ചെയ്യുക, രാജ്യത്തിൻറെ ഉയർന്ന താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുക.
  2. കിംവദന്തികൾ പ്രചരിപ്പിച്ചോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പങ്കുവെച്ചോ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം വരുത്തുക
  3. പൊതു ധാർമ്മികത ലംഘിക്കുന്നതോ പ്രായപൂർത്തിയാകാത്തവരെ അപമാനിക്കുന്നതോ വിനാശകരമായ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ ആയ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യൽ.
  4. രാജ്യത്തെ കോടതികളുടെയോ റെഗുലേറ്ററി ബോഡികളുടെയോ ചർച്ചകൾ അല്ലെങ്കിൽ പൊതു സെഷനുകൾ ദുർവ്യാഖായനം ചെയ്യുക.
  5. ബോധപൂർവം തെറ്റായ വാർത്തകളോ വ്യാജമോ കെട്ടിച്ചമച്ചതോ ആയ രേഖകളോ പോസ്റ്റ് ചെയ്യുക.
  6. ഒരു പൊതു ഉദ്യോഗസ്ഥന്റെ അല്ലെങ്കിൽ ഒരു പൊതു പ്രതിനിധി സ്ഥാനത്തുള്ള വ്യക്തിയുടെ പ്രവർത്തനങ്ങളെ വിമർശിക്കുക.
    രാജ്യത്തിൻറെ പ്രശസ്തി, അന്തസ്സ് അല്ലെങ്കിൽ പദവി എന്നിവയെ പരിഹസിക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യുന്നതിനായി ഓൺലൈനിൽ വിവരങ്ങൾ, വാർത്തകൾ, ദൃശ്യ സാമഗ്രികൾ എന്നിവ പ്രസിദ്ധീകരിച്ചാൽ 500,000 ദിർഹം വരെ പിഴയും 5 വർഷം വരെ തടവും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *