യുഎഇയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ബജറ്റിന് അംഗീകാരം
ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക ബജറ്റിന് യു.എ.ഇ മന്ത്രിസഭ യോഗത്തിന്റെ അംഗീകാരം. 2025 സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹം വരുമാനവും 7150 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്ന സന്തുലിതമായ ജനറൽ ബജറ്റാണിത്. 2025 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സാമൂഹിക വികസനത്തിനും പെൻഷനുമാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്. 39 ശതമാനം. സർക്കാർ കാര്യങ്ങൾക്ക് 35.7 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിനായി വിലയിരുത്തിയിരിക്കുന്നത് 27.859 ശതകോടി ദിർഹമാണ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അംഗീകാരം നൽകിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)