യുഎഇയിലെ ഈ എമിറേറ്റ്സിൽ പുതിയ ഗതാഗത മാപ്പ് പുറത്തിറക്കി; പ്രയോജനങ്ങൾ വിശദമായി പരിശോധിക്കാം
എമിറേറ്റിലെ പൊതുഗതാഗത സർവിസുകൾ സംബന്ധിച്ച സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന പരിഷ്കരിച്ച ഗതാഗത ഭൂപടം പുറത്തിറക്കി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. ബസ്, ജലഗതാഗതം ഉൾപ്പെടെ പൊതുഗതാഗത സർവിസുകളെ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് മാപ്പിൻറെ രൂപകൽപന.ദുബൈ, ഷാർജ തുടങ്ങിയ അയൽ എമിറേറ്റുകളിലേക്ക് നേരിട്ടുള്ള കണക്ഷൻ സർവിസുകൾ വ്യക്തമാക്കുന്നതിന് പുറമേ, എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ് മാർക്കുകൾക്ക് സമീപമുള്ള ബസ് സ്റ്റോപ്പുകളും മാപ്പിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ബസ് സർവിസ് റൂട്ടുകളും സ്റ്റോപ്പുകളും തിരിച്ചറിയുന്നതിന് പ്രത്യേക നിറങ്ങളാണ് പുതിയ മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി യാത്ര ലളിതമാക്കാനും സഹായിക്കും. കൂടാതെ അജ്മാനിലെ സുപ്രധാന മേഖലകളെ മാപ്പിൽ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)