2026 fifa world cupഖത്തറിൽ പോകാതെ ലോകകപ്പ് കണ്ടാലോ: ദുബായിലെ ഫാൻ സോൺ വിശേഷങ്ങൾ ഇങ്ങനെ
ദുബായ്: ഖത്തറിൽ പോകാതെ ലോകകപ്പ് കണ്ടാലോ, അതും നിറഞ്ഞ വേദിയിൽ പൂർണ്ണമായി ആഘോഷിച്ചു കൊണ്ടു തന്നെ. ഫിഫ ലോകകപ്പ് ഫുട്ബോൾ ആരാധകർക്കായി ദുബായ് എക്‌സ്‌പോ സിറ്റിയിൽ ഫാൻ സോണുകൾ സജ്ജമാക്കിയിരിക്കുകയാണ് അധികൃതർ 2026 fifa world cup. ഇവിടെ ആവേശം ഒട്ടും ചോരാതെ എക്സ്പോ സിറ്റിയിലെ വലിയ സ്ക്രീനിൽ കളി കാണാം. ഒപ്പം ഇവിടത്തെ പുതിയ വിസ്മയങ്ങളും വിനോദങ്ങളും നേരിട്ട് ആസ്വദിക്കാനും കഴിയും. 2 സോണുകളിലായി 12,500 പേർക്ക് കളി കാണാനുള്ള വേദിയാണ് ഒരുക്കിയിരിക്കുന്നത്.
ജൂബിലി പാർക്കിൽ 10,0000 പേർക്ക് ഇരുന്ന് കളി കാണാൻ സാധിക്കും. ടൂർണമെന്റ് ആരംഭിക്കുന്ന നവംബർ 20ന് ജൂബിലി പാർക്കിലെ ഫാൻ സിറ്റിയിൽ 10,000 പേർക്ക് കളി കാണാം. അൽവാസൽ പ്ലാസ പാർക്കിൽ ഇരുന്ന് കൊണ്ട് വിഐപികൾക്ക് കളി കാണാനുള്ള വേദി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 3 മുതൽ നടക്കുന്ന രണ്ടാം റൗണ്ട് മത്സരങ്ങൾ കാണാൻ അൽ വാസൽ പ്ലാസയിൽ വിഐപികൾക്കു സൗകര്യം ഒരുക്കും. 4 വലിയ സ്‌ക്രീനുകളിലൂടെ മത്സരങ്ങൾ തത്സമയം കാണാം. ഇൻ-ഗെയിം ഗ്രാഫിക്‌സ് ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. മൂന്ന് തരം പാക്കേജുകളിലായിട്ടാണ് ആരാധകർക്കായി കളി കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 2500 പേർക്ക് ഇരിക്കാവുന്ന അൽവാസൽ പ്ലാസയിൽ സൗകര്യം അനുസരിച്ച് ജനറൽ, വിഐപി ഹോസ്പിറ്റാലിറ്റി, വിവിഐപി ബോക്‌സ് എന്നീ 3 പാക്കേജുകൾ. ഹോസ്പിറ്റാലിറ്റി വിഭാഗക്കാർക്ക് ഡിസംബർ 31 വരെ കാലാവധിയുള്ള എക്സിപോ സിറ്റി ഏകദിന പാസും സൗജന്യമായി ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)