Posted By sneha Posted On

യുഎഇയിൽ വാസ്മി എത്തുന്നു; താപനില കുറയും, ഇനി കാലാവസ്ഥ ഇങ്ങനെ

യുഎഇയിൽ ഒക്ടോബർ പകുതിയോടെ വാസ്മി സീസണ് തുടക്കമാകും. ഈ സീസൺ ഡിസംബർ 6 വരെ നീളും. അറബ് ലോകം കാത്തിരിക്കുന്ന സീസൺ ആണിത്. കടുത്ത ചൂടിൽ നിന്നും മോചനം ലഭിക്കുന്ന കാലമാണിത്. വാസ്മി സീസണിൽ പകൽ സമയം താപനില മിതമായ രീതിയിലായിരിക്കും. രാത്രിയാകുമ്പോൾ പതിയെ പതിയെ തണുപ്പിലേക്ക് മാറും. ഈ സീസണിൻറെ അവസാന സമയമായ ഡിസംബറിലേക്ക് എത്തുമ്പോൾ നല്ല തണുപ്പ് അനുഭവപ്പെടും. ഇത് ശൈത്യകാലത്തിൻറെ ആദ്യഘട്ടത്തിൻറെ തുടക്കമായാണ് കണക്കാക്കുന്നത്.
അൽ വാസ്മി ‘സഫാരി’ സീസണിനെ പിന്തുടരുകയും “സുഹൈൽ” എന്ന നക്ഷത്രം ഉദിച്ചുയരുമ്പോൾ ശരത്കാലത്തിന്റെ ആഗമനത്തെ അടയാളപ്പെടുത്തുകയും ചെയ്തുവെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്‌പേസ് സയൻസസ് ആൻഡ് അസ്ട്രോണമി അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഡിസംബർ 6ന് അൽ വാസ്മി സീസൺ അവസാനിക്കുന്നത് ശൈത്യകാലത്തിന്റെ തുടക്കമാണ്. ഈ മാറ്റം തണുപ്പുള്ള മാസങ്ങളുടെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. ശൈത്യകാലത്തിന്റെ ആദ്യ ലക്ഷണങ്ങളാണിത്. അൽ വാസ്മിയുടെ ആരംഭം നിർണയിക്കാൻ ഗോത്രവർഗമായ ബദുക്കൾ പരമ്പരാഗതമായി തെക്കൻ ചക്രവാളത്തിന് മുകളിൽ സുഹൈലിന്റെയും സിറിയസിന്റെയും വിന്യാസം നിരീക്ഷിക്കുന്നുവെന്ന് അൽ ജർവാൻ വിശദീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *