Posted By sneha Posted On

പ്രവാസി മലയാളി യുഎഇയിൽ വാഹനപകടത്തിൽ മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ വാഹനപകടത്തിൽ മരിച്ചു. ബനിയാസിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ ഒഴപ്രത്തെ കോക്കാടൻ റജിലാൽ (50) ആണ് മരിച്ചത്. അൽ മൻസൂർ കോൺട്രാക്ടിങ് കമ്പനിയിൽ ഓപറേഷൻ മാനേജറായി ജോലി ചെയ്ത വരികയായിരുന്നു. ജോലികഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിലാണ് അപകടം. കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്ന റജിലാൽ അബൂദബി ശക്തി തിയറ്റേഴ്‌സിന്റെ സജീവപ്രവർത്തകനാണ്. ഭാര്യ മായ കേരള സോഷ്യൽ സെന്റർ വനിതാ കമ്മിറ്റി അംഗമാണ്. ദീർഘകാലം ഒമാനിൽ ജോലി ചെയ്തിരുന്ന റജിലാൽ എട്ടുവർഷമായി കുടുംബസമേതം അബൂദബിയിലാണ്. മൂത്ത മകൻ നിരഞ്ജൻ ചെന്നൈയിൽ മൂന്നാം വർഷ ഫാഷൻ ഡിസൈൻ വിദ്യാർഥിയും ഇളയമകൻ ലാൽ കിരൺ ജെംസ് യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം തരം വിദ്യാർഥിയുമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *