Posted By sneha Posted On

ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി നെറ്റ്‍വർക്ക് യുഎഇയിൽ വരുന്നു; വേഗത കേട്ടാൽ ഞെട്ടും

62 ജിബിപിഎസ്സുമായി ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി അഡ്വാൻസ്ഡ് ഇൻറർനെറ്റ് സംവിധാനം യുഎഇയിൽ വരുന്നു. ദുബായിൽ നടക്കാനിരിക്കുന്ന ടെക്‌നോളജി എക്‌സിബിഷനായ ജൈടെക്‌സ് ഗ്ലോബൽ 2024 ന് മുന്നോടിയായി ഇ&ൻറെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗമായ ഇ& യുഎഇയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ആഗോള തലത്തിൽ തന്നെ ഏറ്റവും ഉയർന്ന വേഗതയിലുള്ള ഇൻറർനെറ്റ് സേവനം ലഭിക്കുന്നവരായി ഇതോടെ യുഎഇ നിവാസികൾ മാറും.എംയു-എംഐഎംഒ (മൾട്ടി-യൂസർ, മൾട്ടിപ്പിൾ ഇൻപുട്ട്, മൾട്ടിപ്പിൾ ഔട്ട്പുട്ട്) പോലുള്ള അത്യാധുനിക ഹാർഡ്വെയറുകളും അത്യാധുനിക അൽഗോരിതങ്ങളും ഉപയോഗിച്ച്, ലളിതമായ സാങ്കേതികവിദ്യയലൂടെ ഹൈ ബാൻഡിലും ലോ ബാൻഡിലുമുള്ള ഒന്നിലധികം കാരിയറുകളെ സമന്വയിപ്പിച്ചാണ് സെക്കൻഡിൽ 62 ജിബിയെന്ന പുതിയ റെക്കോർഡ് വേഗത കൈവരിച്ചതെന്ന് ഇ& യുഎഇ അറിയിച്ചു. ഈ ഡിജിറ്റൽ പരിവർത്തന കാലഘട്ടത്തിൽ, യുഎഇയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മേഖലകളിൽ മാറ്റം വരുത്തുന്ന സാങ്കേതികവിദ്യാ നവീകരണങ്ങൾക്ക് ഈ നേട്ടം വഴിയൊരുക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *