യുഎഇയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം
ദുബായിലെ അല്‍ ബര്‍ഷയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി എമിറേറ്റിന്റെ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ഖലീജ് ടൈംസിന് നല്കിയ പ്രസ്താവനയില്‍ തീപിടിത്തം മിതമായെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ് തീപിടിത്തത്തെ കുറിച്ച് അധികൃതരെ അറിയിച്ചത്. ഏഴ് മിനിറ്റിനുള്ളില്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും രണ്ട് മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രാവിലെ 7.30 ഓടെ കൂടുതല്‍ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ വന്‍ തീപിടിത്തം ഉണ്ടായതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ വ്യക്തമാണ്. അഗ്നിരക്ഷാ വാഹനങ്ങളും ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തിയതായി ദൃശ്യങ്ങളില്‍ കാണാം. മാള്‍ ഓഫ് എമിറേറ്റ്സിന് സമീപത്തുള്ള തിരക്കുള്ള സ്ഥലമാണ് അല്‍ ബര്‍ഷ. ചെറിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സലൂണുകള്‍, റസ്റ്റുറന്റുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ റീടെയ്ല്‍ ഔട്ട്ലെറ്റുകള് അല്‍ ബര്ഷയിലുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)