Posted By user Posted On

narendra modiഅ​ബുദാ​ബി സ്‌​പേ​സ് ഡി​ബേ​റ്റ്; ഉദ്ഘാടന വേദിയിൽ ന​രേ​ന്ദ്ര മോ​ദി സം​സാ​രി​ക്കും

അ​ബു​ദാബി: അ​ബു​ദ​ബി സ്‌​പേ​സ് ഡി​ബേ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വേ​ദി​യെ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​സ്രാ​യേ​ല്‍ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ര്‍സോ​ഗും അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ട​ങ്ങി​ല്‍ വെ​ര്‍ച്വ​ല്‍ ആ​യാ​ണ് സം​ബ​ന്ധി​ക്കു​ക narendra modi. യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍സി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ ആ​ഗോ​ള സ​ഹ​ക​ര​ണം രൂ​പ​പ്പെ​ടു​ത്തു​ക​യെ​ന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡി​സം​ബ​ര്‍ 5, 6 തീ​യ​തി​ക​ളി​ലാ​യിട്ടാണ് സ്പേസ് ഡിബേറ്റ് നടക്കുന്നത്. ബ​ഹി​രാ​കാ​ശ സം​വാ​ദ​ത്തി​ല്‍ ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. ആ​ഗോ​ള ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍സി​ക​ളും സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളും ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ​യും പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മേ​ധാ​വി​ക​ളും പരിപാടിക്ക് എത്തും. സൗ​ദി അ​റേ​ബ്യ, യു.​എ​സ്, ഇ​ന്ത്യ, ബ്രി​ട്ട​ന്‍, കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ അ​ട​ക്കം 250 ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ് പരിപാടിയിൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു പരിപാടിയിലൂടെ ത​ന്ത്ര​പ്ര​ധാ​ന​മേ​ഖ​ല​യി​ല്‍ ആ​ഗോ​ള ധാ​ര​ണ​ക​ളും സ​ഹ​ക​ര​ണ​വും വി​ക​സ​ന​വും രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ, അ​ഡ്വാ​ന്‍സ്ഡ് ടെ​ക്‌​നോ​ള​ജി മ​ന്ത്രി​യും യു.​എ.​ഇ സ്‌​പേ​സ് ഏ​ജ​ന്‍സി ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ സാ​റ ബി​ന്‍ത് യൂ​സു​ഫ് അ​ല്‍ അ​മി​രി പ​റ​ഞ്ഞു

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *