‘ഒളിച്ചോടിയിട്ടില്ല, യുഎഇയില്‍ എത്തിയത് പിതാവിന്റെ ചികിത്സയ്ക്കായി’; അഭ്യൂഹങ്ങള്‍ തള്ളി ബൈജു രവീന്ദ്രന്‍
താന്‍ ഇന്ത്യ വിട്ടിട്ടില്ലെന്ന് ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ‘പാപ്പരത്ത നടപടികള്‍ ഒഴിവാക്കാന്‍ തനിക്ക് ദുബായിലേക്ക് ഓടേണ്ടി വന്നെന്ന് ആളുകള്‍ കരുതുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. തന്റെ പിതാവിന്റെ ചികിത്സയ്ക്കായി ഒരു വര്‍ഷത്തേയ്ക്ക് ദുബായില്‍ വന്നതാണ്. താന്‍ ഒളിച്ചോടിയിട്ടില്ല’, ബൈജു രവീന്ദ്രന്‍ പറഞ്ഞു. നാല് വര്‍ഷത്തിനിടെ നടത്തിയ ആദ്യ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തിലാണ് ബൈജു താനിക്കെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ബൈജു രവീന്ദ്രന്‍ തള്ളിയത്. ‘ഇന്ത്യയിലേക്ക് മടങ്ങി വരാനാണ് തീരുമാനം, തന്റെ സാന്നിധ്യത്തില്‍ സ്റ്റേഡിയങ്ങള്‍ നിറയുന്ന സാഹചര്യം തിരിച്ചുവരും’, ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. ‘മടങ്ങിവരാനുള്ള സമയം തീരുമാനിച്ചിട്ടില്ല. എന്നാല്‍, അത് ഉടന്‍ പ്രതീക്ഷിക്കാം. കോടതി ഉത്തരവ് എന്തായാരിക്കും എന്നത് സംബന്ധിച്ച് ആശങ്കയില്ല. എന്ത് വന്നാലും താന്‍ ഒരു വഴി കണ്ടെത്തും’, ബൈജു രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയിലും അമേരിക്കയിലും പാപ്പരത്ത നടപടി നേരിടുന്ന കമ്പനി നൂറ് കോടി ഡോളറിലധികം രൂപ തിരിച്ചടയ്ക്കാനുണ്ട്. 2022 ല്‍ 2200 കോടി ഡോളറായിരുന്നു ബൈജൂസിന്റെ മൂല്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)