ഒന്നര ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍; യുഎഇയിൽ 7500 കോടി ഡോളര്‍ നിക്ഷേപമിറക്കുന്നത് മൈക്രോസോഫ്റ്റ്
യുഎഇയില്‍ ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വന്‍ നിക്ഷേപ വാഗ്ദാനവുമായി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സാങ്കേതികവിദ്യകള്‍ യുഎഇ സമ്പദ്വ്യവസ്ഥയിലേക്ക് 74.4 ബില്യണ്‍ ഡോളര്‍ നിക്ഷേപം എത്തിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 2028 ഓടെ 152,530 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഡിസി റിപ്പോര്‍ട്ട് ചെയ്തു.യു.എ.ഇ.ക്ക് വേണ്ടി ‘മൈക്രോസോഫ്റ്റ് ക്ലൗഡ് ഡിവിഡന്റ് സ്‌നാപ്പ്‌ഷോട്ട്’ എന്ന തലക്കെട്ടിലുള്ള ഐഡിസി പഠനം, പ്രാദേശിക സമ്പദ്വ്യവസ്ഥയില്‍ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെ ഗണ്യമായ സ്വാധീനം എടുത്തുകാണിക്കുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍, മൈക്രോസോഫ്റ്റും അതിന്റെ പങ്കാളികളും യുഎഇയുടെ ഡാറ്റാസെന്റര്‍ മേഖലകളില്‍ ഏകദേശം 5.1 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)