Posted By sneha Posted On

അഞ്ച് പാലങ്ങള്‍, മണിക്കൂറില്‍ 19,600 വാഹനങ്ങള്‍ക്ക് കടന്ന് പോകാം; യുഎഇയിലെ റോഡ് പദ്ധതി പൂര്‍ത്തിയായി

യുഎഇയിലെ അല്‍ ഖൈല്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). 3,300 മീറ്ററില്‍ അഞ്ച് പാലങ്ങളുടെ നിര്‍മാണം, 6,820 മീറ്ററില്‍ റോഡുകളുടെ വീതി കൂട്ടലും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അല്‍ ജദ്ദാഫ്, ബിസിനസ് ബേ, സബീല്‍, മൈദാന്‍, അല്‍ ഖൂസ് 1, ഗദീര്‍ അല്‍ തായര്‍, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവ ഉള്‍പ്പെടെ അല്‍ ഖൈല്‍ റോഡിലെ ഏഴ് പ്രധാന മേഖളകളിലായാണ് റോഡ് വികസനം നടത്തിയത്. മണിക്കൂറില്‍ 19,600 വാഹനങ്ങള്‍ക്ക് പോകാവുന്ന തരത്തില്‍ കവലകളുടെയും പാലങ്ങളുടെയും ശേഷി വര്‍ധിപ്പിച്ചു. ഇതോടെ യാത്രാസമയം 30 ശതമാനം കുറയുകയും അല്‍ ഖൈല്‍ റോഡിലെ ഗതാഗതത്തിരക്കും കുറച്ചു. 15 ലക്ഷം ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി. ദുബായുടെ പ്രധാന തന്ത്രപരമായ സംരംഭങ്ങളിലൊന്നെന്ന നിലയില്‍, ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് തുടങ്ങിയ പ്രധാന ഹൈവേകളിലേക്കുള്ള സമാന്തരമായ ഇടനാഴികള്‍ മെച്ചപ്പെടുത്തുന്നതില്‍ അല്‍ ഖൈല്‍ റോഡ് വികസന പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചു. അല്‍ ഖൈല്‍ റോഡ് തന്നെ ഒരു പ്രധാന പാതയാണ്, ബിസിനസ് ബേ ക്രോസിങില്‍ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള കവല വരെ നീളുന്നു. റോഡില്‍ ഓരോ ദിശയിലും അഞ്ച് വരികള്‍ ഉള്‍പ്പെടുന്നു, ഭാഗങ്ങള്‍ ആറ് വരികളിലായി വികസിപ്പിക്കുന്നു. പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി നിര്‍മാണ കാലയളവ് 18 മാസത്തില്‍നിന്ന് ഒന്‍പത് മാസമായി കുറച്ചിരുന്നു. ഒന്നിലേറെ കമ്പനികള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *