christian monasteryയുഎഇയിൽ 1400 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ സന്ന്യാസിമഠം കണ്ടെത്തി
അബുദാബി: യുഎഇയില്‍ വീണ്ടും പുരാതന ക്രൈസ്തവ സന്ന്യാസിമഠത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തി. ഉമ്മുൽ ഖുവൈനിലെ അൽ സിന്നിയ ദ്വീപിലാണ് പുരാവസ്തു ഗവേഷകർ പുരാതന ക്രൈസ്തവ ആശ്രമം കണ്ടെത്തിയത് christian monastery. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്ലാം മതം പ്രചരിക്കുന്നതിന് മുന്‍പ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്ന്യാസി മഠമാണ് കണ്ടെത്തിയത്. 1400 വര്‍ഷം മുന്‍പുള്ളതാണെന്നാണ് കരുതുന്നത്. എമിറേറ്റ്സ് ടൂറിസം ആൻഡ് ആർക്കിയോളജി വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. പള്ളി, ഡൈനിങ് ഹാൾ, ജലസംഭരണികൾ, സന്യാസിമാർക്കുള്ള സെല്ലുകൾ എന്നിവ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. കടൽത്തീരത്തെ പാറകൾ കൊണ്ടാണ് ആശ്രമം നിർമിച്ചിരിക്കുന്നത്. ചുവരുകളും നിലകളും ഒരുതരം കുമ്മായം കൊണ്ട് മൂടിയിരുന്നു. പ്രദേശത്തെ ഏക പള്ളിയായിരിക്കാം ഇത്. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെയാണ് ഇതിന്റെ കാലപഴക്കം നിര്‍ണയിച്ചത്. 534നും 656നും ഇടയിലാകാം ഇത് സ്ഥാപിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. ഒറ്റ ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന പള്ളി മഠത്തില്‍ ഉണ്ടായിരുന്നതായാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. അപ്പവും വീഞ്ഞും ഉണ്ടാക്കുന്നതിനുള്ള ഓവനും അള്‍ത്താരയും എല്ലാം അടങ്ങുന്നതായിരുന്നു സന്ന്യാസിമഠം എന്നാണ് ഗവേഷകരുടെ വാദം. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരത്ത് ക്രിസ്തുമതം പ്രചരിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. യുഎഇയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ പുരാതന ക്രൈസ്തവ സന്ന്യാസി മഠമാണിത്. 1990കളുടെ തുടക്കത്തിൽ അബൂദബി സർ ബനിയാസ് ഐലൻഡിലും കണ്ടെത്തിയിരുന്നു. അറേബ്യൻ തീരത്ത് ആകെ ആറ് പുരാതന ആശ്രമങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)