യുഎഇ നിവാസികളെ നിങ്ങൾ അറിഞ്ഞോ, ഇനി നിയമം പാലിച്ചാൽ പ്രത്യേക ആനുകൂല്യം; സംരംഭം പ്രഖ്യാപിച്ച് ജി.ഡി.ആർ.എഫ്.എ
10 വർഷത്തിനിടയിൽ റെസിഡൻസ് നിയമങ്ങൾ ലംഘിക്കാത്ത ദുബൈ നിവാസികൾക്കും ഇമാറാത്തി സ്പോൺസർമാർക്കും പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ദ ഐഡിയൽ ഫേസ് എന്ന പേരിലാണ് അംഗീകാരങ്ങൾ നൽകുകയെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. നവംബർ ഒന്ന് മുതലാണ് പുതിയ സംരംഭം നടപ്പാക്കുക.രാജ്യത്തെ റെസിഡൻസി നിയമങ്ങൾ പാലിക്കുന്ന എല്ലാവരെയും അംഗീകരിക്കുകയാണ് സംരംഭത്തിൻറെ ലക്ഷ്യം. ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് ഈ പ്രത്യേകാവകാശങ്ങൾ ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.സുരക്ഷിതമായ സമൂഹമെന്നത് രാജ്യത്തിൻറെ കാഴ്ചപ്പാടിൻറെ അടിസ്ഥാന ശിലയാണെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ‘ഐഡിയൽ ഫേസ്’ സംരംഭത്തിലൂടെ നിയമം പാലിക്കുന്ന വ്യക്തികളെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)