യുഎഇയിലെ പള്ളികളിലും ഇനി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം
യു.എ.ഇയിലെ പള്ളികളിലും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതി.കാർബൺ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായിട്ടാണ് പദ്ധതി. വ്യാഴാഴ്ച ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക, അഫേഴ്സ്, എൻഡോവ്മെൻറ് ആൻഡ് സകാത്ത് (ഔഖാഫ്) എന്നിവയുമായി കൈകോർത്താണ് പള്ളികളിൽ ഇ-ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുക.രാജ്യത്ത് ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണക്കുന്നതിനും കെട്ടിടനിർമാണ മേഖലയിലെ ഉപഭോഗം മൂലമുണ്ടാകുന്ന കാർബൺ ബഹിർഗമനം കുറക്കുന്നതിനുമുള്ള മന്ത്രാലയത്തിൻറെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)