jumeirah dubaiദുബായ് കാണാനും ആസ്വദിക്കാനും എത്തിയത് ഒരു കോടി സഞ്ചാരികൾ, കൂടുതലും ഇന്ത്യക്കാർ
ദുബായ്: ഈ വര്‍ഷം ദുബായ് കാണാനും ആസ്വദിക്കാനും എത്തിയത് ഒരു കോടി സഞ്ചാരികൾ. ആദ്യ ഒമ്പത് മാസത്തില്‍ രാജ്യത്തെത്തിയ അന്താരാഷ്ട്ര സന്ദര്‍ശകരുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത് jumeirah dubai. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നാണ് വ്യക്തമാകുന്നത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബായുടെ സൗന്ദര്യം ആസ്വദിക്കാൻ രാജ്യത്തേക്ക് എത്തിയത്. ഈ വര്‍ഷം ദുബായിലെത്തിയത് 10.12 മില്യന്‍ ആളുകളാണ്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ആളുകളാണ് രാജ്യം സന്ദര്‍ശിച്ചത്. സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കിൽ ഇക്കുറി 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് കൂടുതല്‍ പേര് ദുബായിലെത്തിയത്. അക്കാലയളവില്‍ 20 ലക്ഷം പേരാണ് രാജ്യത്ത് എത്തിയത്. എക്സ്പോ 2020 ഇതിന് ഒരു കാരണമാണെന്നാണ് കരുതുന്നത്. 2019ല്‍ കൊവിഡ് മഹാമാരിക്ക് മുമ്പ് 12.08 ദശലക്ഷം പേരാണ് രാജ്യത്ത് എത്തിയത്. മഹാമാരിക്ക് ശേഷം രാജ്യത്തെ ടൂറിസം മേഖല വീണ്ടും ഉണർന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)