Posted By user Posted On

aig travel insuranceസാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്കും യുഎഇയിൽ ഇൻഷുറൻസ് നിർബന്ധം; പുതിയ നയം ഇങ്ങനെ

അബുദാബി: യുഎഇയിൽ സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധമാക്കുന്നു aig travel insurance. ഇൻഷൂറൻസ് തുകയിൽനിന്ന് തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യങ്ങളും നൽകും. തൊഴിലാളിയുടെ ചികിത്സ, മടക്കയാത്ര വിമാന ടിക്കറ്റ്, മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എന്നിവ ഇൻഷൂറൻസ് തുകയിൽനിന്ന് ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധമാക്കുന്ന കാര്യത്തിൽ തൊഴിലാളികളുടെ എണ്ണവും കമ്പനിയുടെ നിലനിൽപും അടിസ്ഥാനമാക്കിയായിരിക്കും തീരുമാനമെടുക്കുക. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ഇൻഷുറൻസ് നിർബന്ധമാക്കും. ഇതിനു മുൻപ് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തിയാകും നടപടി. സുരക്ഷിത സ്ഥാപനങ്ങൾക്ക് നിലവിലെ ബാങ്ക് ഗ്യാരണ്ടി സംവിധാനം തുടരുകയോ ഇൻഷൂറൻസ് പദ്ധതിയിലേക്ക് മാറുകയോ ചെയ്യാം. ഒരു തൊഴിലാളിക്ക് 20,000 ദിർഹമാണ് കൂടിയ ഇൻഷുറൻസ് പരിധി. കമ്പനി പാപ്പരാവുകയോ പ്രവർത്തനം നിലയ്ക്കുകയോ ചെയ്താൽ ഇൻഷൂറൻസ് തുകയിൽ നിന്ന് തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യങ്ങളും നൽകുന്നതാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *