Posted By sneha Posted On

വി​മാ​നക്കൊള്ള; ദീപാവലി അവധിക്കാലത്ത് കുതിച്ചുയ​ർ​ന്ന് ടിക്കറ്റ് നിരക്ക്

അ​വ​ധി, ആ​ഘോ​ഷ വേ​ള​ക​ളി​ലെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കൊ​ള്ള​ തുടരുന്നു. ​​ദീ​പാ​വ​ലി നാ​ളു​ക​ളി​ലും വൻ കുതിപ്പാണ് ടിക്കറ്റ് നിരക്കിൽ വന്നിരിക്കുന്നത്. ആ​ഘോ​ഷ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് യു.​എ.​ഇ​ക്കും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ യാ​ത്ര​ക്കാ​ർ അ​ധി​ക​രി​ച്ച​തോ​ടെ​യാ​ണ് പ​ല എ​യ​ർ​ലൈ​നു​ക​ളു​ടെ​യും വി​മാ​ന​നി​ര​ക്കു​ക​ളി​ൽ വ​ലി​യ വ​ർ​ധ​ന.യു.​എ.​ഇ​യി​ലെ വേ​ന​ല​വ​ധി ക​ഴി​ഞ്ഞ ശേ​ഷം സെ​പ്റ്റം​ബ​ർ പ​കു​തി മു​ത​ൽ ഇ​തു​വ​രെ താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഈ​ടാ​ക്കി​യി​രു​ന്ന​ത്. നി​ല​വി​ലെ നി​ര​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ത​ന്നെ ടി​ക്ക​റ്റു​ക​ളു​ടെ ഉ​യ​ർ​ന്ന തോ​ത് മ​ന​സ്സി​ലാ​വും.അ​ടു​ത്ത ആ​ഴ്‌​ച​യോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ക. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ഈ ​വ​ർ​ധി​പ്പി​ക്ക​ൽ. ദീ​പാ​വ​ലി വ​ലി​യ രീ​തി​യി​ൽ ആ​ഘോ​ഷി​ക്കു​ന്ന ഉ​ത്ത​രേ​ന്ത്യ​ൻ ന​​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കു​ക​ളി​ലാ​ണ് കാ​ര്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *