അബദ്ധത്തിൽ ലഭിച്ച 15,000 ദിർഹം തിരികെ നൽകി; മാതൃകയായി യുഎഇയിലെ ഡെലിവറി റൈഡർ
ഉപഭോക്താവ് അബദ്ധത്തിൽ നൽകിയ 15,000 ദിർഹം തിരികെ നൽകി യുഎഇയിലെ ഡെലിവറി റൈഡർ. പ്രമുഖ ഡെലിവറി കമ്പനിയായ നൂണിൻറെ റൈഡറായ മുഹമ്മദ് മുഹ്സിൻ നസീറാണ് മാതൃകയാകുന്നത്. ദുബൈയിൽ അടുത്ത കാലത്തായി താമസത്തിനെത്തിയ പോളിഷ് സ്വദേശി കജെതൻ ഹുബ്നറാണ് കറൻസി നോട്ടുകൾ ഡെലിവറി റൈഡർക്ക് അബദ്ധത്തിൽ നൽകിയത്. അൽപ സമയം കഴിഞ്ഞപ്പോൾ പണം നഷ്ടപ്പെട്ടതായിരിക്കുമെന്ന് വിചാരിച്ച കജേതനെ ഡെലിവറി റൈഡർ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. കറൻസി നോട്ടുകൾ കണ്ട് ആശയക്കുഴപ്പത്തിലായതായിരുന്നു ഈ പുതിയ പ്രവാസി. 1,700 ദിർഹം മാത്രം വിലയുള്ള ഒരു ഓർഡറിനാണ് ആകസ്മികമായി 17,000 ദിർഹം അധികമായി നൽകിയത്. താൻ ഡെലിവറി റൈഡർക്ക് അധിക പണം നൽകിയതായി തനിക്ക് മനസ്സിലായിട്ടില്ലായിരുന്നു, എൻറെ പണം നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്. പണം തിരികെ ലഭിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിനു ശേഷം തങ്ങൾ നല്ലകൂട്ടുകാരായെന്നും കജേതൻ സന്തോഷം പ്രകടിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)