യുഎഇയിലെ പൊതുമാപ്പ്: സുപ്രധാന നിര്‍ദേശവുമായി അധികൃതര്‍
യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ 31 നുള്ളില്‍ അനധികൃതരായ താമസക്കാര്‍ സ്വമേധയാ വന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, പൊതുമാപ്പിന്റെ സമയം നീട്ടിനല്കാന് തീരുമാനിച്ചിട്ടില്ലെന്ന് യുഎഇ അറിയിച്ചു. ഒക്ടോബര്‍ 31 ന് ശേഷം അനധികൃത താമസക്കാരെ പിടികൂടാന്‍ പരിശോധന നടത്തി പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ആമര്‍ കസ്റ്റമര്‍ ഹാപ്പിനെസ് ഡയറക്ടര്‍ കേണല്‍ സാലിം ബിന്‍ അലി അറിയിച്ചു. അനധികൃത താമസക്കാര്‍ ഇനിയും കാത്തുനില്‍ക്കാതെ അവസരം പ്രയോജനപ്പെടുത്തണം. ദുബായിലെ എല്ലാ പൊതുമാപ്പുകേന്ദ്രങ്ങളിലും മികച്ചസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാനുള്ള അവസരവുമുണ്ട്. അതിനാല്‍ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആരും മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റിലെ പൊതുമാപ്പ് കേന്ദ്രം ഞായറാഴ്ചയും പ്രവര്‍ത്തിക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പൊതുമാപ്പ് കേന്ദ്രം ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പ്രവര്‍ത്തിക്കുക. യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസത്തോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാന്‍ തീരുമാനിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)