Posted By sneha Posted On

ജീ​വി​ത​ത്തി​ലേ​ക്ക്​ ഉ​ണ​ർ​ന്ന്​ ഫി​ൽ​സ; ദിവസങ്ങളോളം കോമയിൽ കിട്ടന്ന യുഎഇയിലെ പ്രവാസിയായ ഒൻപതുവയസുകാരി ജീവിതത്തിലേക്ക്

കോ​മ​യി​ൽ നി​ന്ന്​ ഫി​ൽ​സ ​മെ​ഹ​റി​ൻ ജീ​വി​ത​ത്തി​ലേ​ക്ക്​ ഉണർ​ന്നു. പ്ര​വാ​സി​ക​ളാ​യ അ​ബു​ൽ അ​ഫ്​​സ​ലി​നും ഫെ​മ അ​ബു​ൽ അ​ഫ്​​സ​ലി​ന്റെയും മകളാണ് ഫിൽസ. ചെ​റി​യൊ​രു ത​ല​വേ​ദ​ന, പ​നി അ​തി​ൽ നി​ന്നാ​യി​രു​ന്നു എ​ല്ലാ​ത്തി​ൻറെ​യും തു​ട​ക്കം. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന അ​ക്യൂ​ട്ട് നെ​ക്രോ​റ്റൈ​സി​ങ് എ​ൻ​സെ​ഫ​ലോ​പ്പ​തി എ​ന്ന അ​പൂ​ർ​വ രോ​ഗാ​വ​സ്ഥ​യാ​യി​രു​ന്നു ഫി​ൽ​സ​ക്ക്. മ​ര​ണ​സാ​ധ്യ​ത ഏ​റെ​യു​ള്ള അ​പ​ക​ട​ക​ര​മാ​യ രോ​ഗ​മാ​ണി​തെ​ന്ന് ബു​ർ​ജീ​ൽ മെ​ഡി.​സി​റ്റി​യി​ലെ പീ​ഡി​യാ​ട്രി​ക് ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​മെ​റി​ൻ ഈ​പ്പ​ൻ പ​റ​യു​ന്നു.ഇ​ൻ​ഫ്ലു​വ​ൻ​സ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് അ​ക്യൂ​ട്ട് നെ​ക്രോ​റ്റൈ​സി​ങ് എ​ൻ​സെ​ഫ​ലോ​പ്പ​തി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ, ശ​രീ​രം വൈ​റ​സു​ക​ൾ​ക്കൊ​പ്പം ത​ല​ച്ചോ​റി​ൻറെ കോ​ശ​ങ്ങ​ളെ​യും ന​ശി​പ്പി​ക്കു​ന്ന അ​പൂ​ർ​വ രോ​ഗാ​വ​സ്ഥ.ഫി​ൽ​സ​യു​ടെ ത​ല​ച്ചോ​റി​ൻറെ പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ളെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു. ദി​വ​സ​ങ്ങ​ളോ​ളം കോ​മ​യി​ലെ​ന്ന പോ​ലെ ച​ല​ന​മ​റ്റ് അ​വ​ൾ കി​ട​ന്നു. പ്രി​യ​പ്പെ​ട്ട​വ​രെ പോ​ലും തി​രി​ച്ച​റി​യാ​തെ. ഷാ​ർ​ജ​യി​ലെ ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ത്തി​ൻറെ ഗു​രു​ത​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ ഫി​ൽ​സ​യെ ഉ​ട​ൻ ആം​ബു​ല​ൻ​സി​ൽ അ​ബൂ​ദ​ബി​യി​ലെ ബു​ർ​ജി​ൽ മെ​ഡി​ക്ക​ൽ സി​റ്റി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.ദി​വ​സ​ങ്ങ​ളോ​ളം വെ​ൻറി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞ ഫി​ൽ​സ ഡോ​ക്ട​ർ​മാ​രെ പോ​ലും ഞെ​ട്ടി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ ജീ​വി​ത​ത്തെ തി​രി​ച്ചു​പി​ടി​ച്ചു. പ​ത്തു​ദി​വ​സ​ത്തി​ന​കം പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റ് നി​ൽ​ക്കാ​നും ന​ട​ക്കാ​നും പ്രാ​പ്ത​യാ​യി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *