യുഎഇയിലെ ഈ എമിറേറ്റിൽ പേ പാർക്കിങ് സമയം നീട്ടി; പുതിയ സമയം ഇങ്ങനെ
എമിറേറ്റിൽ ചിലയിടങ്ങളിൽ പെയ്ഡ് പാർക്കിങ് സമയം രാത്രി 12 വരെ നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ നീട്ടിയത്.
നവംബർ ഒന്ന് മുതലാണ് ഷാർജയിൽ പെയ്ഡ് പാർക്കിങ്ങിൻറെ പുതിയ സമയക്രമം നിലവിൽ വരുക. നേരത്തേ രാവിലെ എട്ട് മുതൽ രാത്രി 10 വരെയായിരുന്നു ഈ മേഖലകളിൽ പാർക്കിങ് ഫീസ് ബാധകമായിരുന്നത്. തിരക്കേറിയ ഈ മേഖലകളിൽ പാർക്കിങ് കൂടുതൽ സുഗമമാക്കാനാണ് ഫീസ് നൽകേണ്ട സമയം 16 മണിക്കൂറായി ദീർഘിപ്പിക്കുന്നതെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് നൽകേണ്ട ഇടങ്ങളിൽ നീല നിറത്തിലുള്ള സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, പ്രതിദിന പാർക്കിങ് ഫീസ് കൂടാതെ എല്ലാദിവസവും പാർക്കിങ് ആവശ്യമുള്ളവർക്ക് പെയ്ഡ് പാർക്കിങ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ഷാർജ മുനിസിപ്പാലിറ്റി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഇഷ്ടാനുസരണം വിവിധ പ്ലാനുകൾ തെരഞ്ഞെടുക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)