ഡാൻസ് ഷോയുടെ പേരിൽ മലയാള സിനിമയിൽ വിലക്ക് നേരിട്ടു: ഷംന കാസിം
ഡാൻസ് ഷോയുടെ പേരിൽ മലയാള സിനിമയിൽ നിന്ന് മാറ്റി നിർത്തിയതായി പ്രമുഖ നടി ഷംന കാസിം. സ്റ്റേജ് ഷോകളുടെ പേരിൽ വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടു. ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രണ്ടു മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്നു നിബന്ധന വയ്ക്കാറുണ്ട്. അന്നത് അംഗീകരിച്ചിരുന്നെങ്കിൽ സിനിമയും കരിയറും ഉണ്ടാകുമായിരുന്നില്ലെന്നും അവർ പറഞ്ഞു. വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോൾ മലയാളത്തിൽ അവസരമില്ല. അന്ന്, അവർ പറയുന്നതു കേട്ട് നൃത്തം വേണ്ടെന്നു വച്ചിരുന്നെങ്കിൽ ഇന്നു സിനിമയും നൃത്തവും ഉണ്ടാവില്ലായിരുന്നു എന്നും അവർ പറഞ്ഞു.
ഡാൻസും സിനിമയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഡാൻസ് ഷോകളിൽ അഭിനയിക്കുന്നതുമൂലം അന്ന് എന്തുകൊണ്ടാണ് സിനിമയിൽനിന്ന് മാറ്റിനിർത്തിയതെന്ന് ഇന്നും അറിയില്ല. ദുബൈയിൽ ആരംഭിച്ച ഡാൻസ് സ്കൂളിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വാർത്ത സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഷംന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)