ഗ്ലോബൽ വില്ലേജിലേക്ക് പോകാൻ പ്ലാനുണ്ടോ? സന്ദർശകർക്കായി സീസണൽ ബസ് സർവീസുകൾ ആരംഭിച്ചു
ഗ്ലോബൽ വില്ലേജിലേക്ക് പോകുന്ന സന്ദർശകർക്കായി സീസണൽ ബസ്, അബ്ര സർവിസുകൾ ആരംഭിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റാഷിദിയ ബസ് സ്റ്റേഷനിൽനിന്ന് ഓരോ മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 102, യൂനിയൻ ബസ് സ്റ്റേഷനിൽനിന്ന് 40 മിനിറ്റ് ഇടവേകളിൽ സർവിസ് നടത്തുന്ന റൂട്ട് 103, അൽ ഖുബൈബ ബസ് സ്റ്റേഷനിൽനിന്ന് ഒരു മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 104, മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽനിന്ന് ഒരു മണിക്കൂർ ഇടവിട്ട് സർവിസ് നടത്തുന്ന റൂട്ട് 106 എന്നിവയാണ് ആരംഭിച്ചത്.ശൈത്യകാലത്തെ ദുബൈയിലെ ഏറ്റവും വലിയ വിനോദ ആകർഷണങ്ങളിൽ ഒന്നായ ആഗോള ഗ്രാമത്തിൻറെ 29ാം സീസൺ ഒക്ടോബർ 16ന് തുടക്കമായിരുന്നു. ഗ്ലോബൽ വില്ലേജുമായി ബന്ധിപ്പിച്ച് നാല് ബസ് റൂട്ടുകളാണ് ഇത്തവണ പുനരാരംഭിച്ചിരിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)