യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം; സേവനങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥർ
ദുബൈയിൽ പൊതുമാപ്പ് തേടുന്നവരുടെ എണ്ണം വർധിച്ചതോടെ സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ).മുൻകാല പൊതുമാപ്പിൻറെ അനുഭവത്തിൽ അവസാന നാളുകളിൽ വലിയരീതിയിലുള്ള ആളുകളെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അതിനാലാണ് ഓഫിസർമാരുടെ എണ്ണം ഇരട്ടിയാക്കിയത്. ഒക്ടോബർ 31നാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുന്നത്. ഇതുവരെ തങ്ങളുടെ വിസ നിയമവിധേയമാക്കാത്ത നിയമലംഘകർ ഏറ്റവും വേഗത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. വിസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജി.ഡി.ആർ.എഫ്.എ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ലഫ്. കേണൽ സലിം ബിൻ അലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)