Posted By sneha Posted On

എമർജൻസി ലൈനുകളുടെ ദുരുപയോ​ഗം; കനത്ത പിഴ ചുമത്താൻ യുഎഇ സർക്കാർ

റോ​ഡു​ക​ളി​ലെ എ​മ​ർ​ജ​ൻ​സി ലൈ​നു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ന​ത്ത പിഴ ഏർപ്പെടുത്താനൊരുങ്ങി യുഎഇ സർക്കാർ. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 2000 മുതൽ ആറായിരം ദിനാർ വരെ പിഴയോ രണ്ടും കൂടിയോ ഏർപ്പെടുത്താനുമാണ് തീരുമാനം. അബുല്ല അൽ റൊമൈഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം പിമാരാണ് 2014 ലെ ട്രാഫിക് നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ സമർപ്പിച്ചത്.

ഈ നീക്കം നടപ്പിലാക്കിയാൽ റോഡ് സുരക്ഷ കൂടുതൽ മെച്ചപ്പെടുത്താം എന്നാണ് വിലയിരുത്തൽ. ആംബുലൻസിനും പൊലീസ് വാഹനങ്ങൾക്കുമായി പ്രത്യേകം മാറ്റി വെച്ച അടിയന്തര പാതകൾ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ പേരിൽ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് തീരുമാനം. കനത്ത പിഴ ഈടാക്കുന്നതിലൂടെ നിയമലംഘനത്തിന്റെ ​ഗൗരവത്തെ കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.

നിർണ്ണായക സംഭവങ്ങളിൽ ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് ഉദ്യോ​ഗസ്ഥർക്കും പെട്ടെന്ന് പ്രവേശനം നൽകാനാണ് ഈ പാതകൾ. ആംബുലൻസുകൾക്കും പൊലീസ് വാഹനങ്ങൾക്കുമായി പ്രത്യേകമായി മാറ്റിവെച്ച ഹാർഡ് ഷോൾഡർ എന്നറിയപ്പെടുന്ന അടിയന്തര പാതകൾ ​ഗതാ​ഗത കുരക്കിനെ തുടർന്ന് ഡ്രൈവർമാ‍ർ ദുരുപയോ​ഗം ചെയ്യുകയാണ്. ഈ ലൈനുകൾ ദുപരുപയോ​ഗം ചെയ്യുന്നത് അടിയന്തര സർവീസുകളുടെ ​ഗതാ​ഗതം തടസപ്പെടുത്തുകയാണെന്നും എംപിമാർ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *