യുഎഇയിൽ ഫുട്ബോൾ കളിക്കിടെ അക്രമം: താരങ്ങൾ ഉൾപ്പെടെ മൂന്നു പേർക്ക് തടവും പിഴയും
ഈജിപ്ഷ്യൻ സമാലിക് ക്ലബിലെ രണ്ട് ഫുട്ബാൾ താരങ്ങൾക്കും ക്ലബ് ഡയറക്ടർക്കും ഒരുമാസം തടവും രണ്ടുലക്ഷം ദിർഹം വീതം പിഴയും വിധിച്ച് അബൂദബി കോടതി.മത്സരത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളിലാണ് ശിക്ഷ. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂഷൻറെ അന്വേഷണത്തിനിടെ ശേഖരിച്ച സുരക്ഷാ കാമറ ദൃശ്യങ്ങളും ഇരകളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് വിധി. മത്സരദിവസം പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് സമാലിക് വിജയിച്ചിരുന്നു.ഇതിനു ശേഷമായിരുന്നു മൂവരും സുരക്ഷാജീവനക്കാരനെ ആക്രമിച്ചത്. കളിക്കാരായ നബിൽ ഇമാദ് ഡോംഗ, മുസ്തഫ ഷലാബി, ഡയറക്ടർ അബ്ദുൽ വാഹിദ് അൽ സായിദ് എന്നിവരെയാണ് ശിക്ഷിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)