Posted By sneha Posted On

ബി​ഗ് ടിക്കറ്റിലൂടെ മൂന്ന് പ്രവാസി മലയാളി ഭാഗ്യശാലികകളെ തേടി സ്വർണ്ണക്കട്ടി

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മൂന്ന് മലയാളി ഭാഗ്യശാലികൾക്ക് AED 82,000 മൂല്യമുള്ള 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ സമ്മാനം. സൗദി അറേബ്യയിലാണ് അഞ്ച് വർഷമായി താമസിക്കുന്ന മലയാളിയായ നിസാർ രണ്ടു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും 21സുഹൃത്തുക്കൾക്കൊപ്പം ​ഗെയിം കളിക്കും. വിജയി താനാണ് എന്നറിഞ്ഞ ദിവസം വന്ന ഫോൺ കോൾ ഒരിക്കലും മറക്കില്ലെന്ന് നിസാർ പറയുന്നു. സ്വർണ്ണം പങ്കുവെക്കും, ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും നിസാർ പറയുന്നു.

അജ്മാനിൽ നിന്നാണ് ജോയ് വരുന്നത്. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. സ്വർണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം. മലയാളിയായ ഇലക്ട്രിക്കൽ സൂപ്പർവൈസറാണ് സാം. 29 വർഷമായി ദുബായിൽ താമസിക്കുന്നു. അഞ്ച് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല, പിന്നീട് വെബ്സൈറ്റിൽ കയറി പരിശോധിച്ചു. തനിക്ക് ലഭിച്ച സ്വർണ്ണം കുട്ടികൾക്കായി കരുതിവെക്കാനാണ് ആ​ഗ്രഹം. ഇനിയും ബി​ഗ് ടിക്കറ്റ് എടുക്കുന്നത് തുടരും. ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുത്ത എല്ലാവരും ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് ക്വാളിഫിക്കേഷൻ നേടും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് അതേ ദിവസം തന്നെ AED 355,000 വിലയുള്ള Range Rover Velar നേടാം. ടിക്കറ്റുകൾക്ക് സന്ദർശിക്കൂ – www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain International Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *