യുഎഇയിൽ മാധ്യമസ്ഥാപനങ്ങൾക്ക് ഡ്രോൺ ലൈസൻസ്; പുതിയ കരാർ ഇങ്ങനെ
മാധ്യമസ്ഥാപനങ്ങൾക്കും പ്രഫഷനലുകൾക്കും ഡ്രോൺ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കാനുള്ള അനുമതി നൽകുന്നതിന് ദുബൈ മീഡിയ കൗൺസിലും (ഡി.എം.സി) ദുബൈ വ്യോമയാന അതോറിറ്റിയും തമ്മിൽ ധാരണയിലെത്തി.വ്യോമ അതിർത്തിയിൽ ഇടപെടാതെ സുരക്ഷിതമായി ഡ്രോൺ ഉപയോഗിക്കാനുള്ള സാങ്കേതികത, സുരക്ഷ എന്നിവയിൽ ഊന്നിയായിരിക്കും പരിശീലനം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ദുബൈ മീഡിയ കൗൺസിൽ ഡ്രോൺ ലൈസൻസ് അനുവദിക്കും.ഡ്രോൺ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നടപടികൾ ലഘൂകരിക്കുന്നതിലൂടെ ദുബൈയുടെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനൊപ്പം മീഡിയ ഫോട്ടോഗ്രഫിയിൽ മികവ് കൈവരിക്കാനും സാധിക്കും. കൂടാതെ സുരക്ഷിതമായ ഡ്രോൺ ഉപയോഗത്തിനായി മാധ്യമ പ്രവർത്തകർക്ക് ദുബൈ വ്യോമയാന അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നൽകും.ദുബൈയുടെ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ സാന്നിധ്യത്തിൽ ദുബൈ വ്യോമയാന അതോറിറ്റി (ഡി.സി.എ.എ) ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലംഗാവിയും ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ മോന ഖാനം അൽ മർറിയുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)