യുഎഇ പൊതുമാപ്പ് കേന്ദ്രത്തിന്റെ സേവനം രണ്ട് ദിവസം ഉണ്ടാകില്ല
യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ നവംബർ രണ്ട്, മൂന്ന് തീയതികളിൽ സേവനം മുടങ്ങും. സാങ്കേതികപരമായ വിഷയങ്ങളെ തുടർന്ന് സേവനം മുടങ്ങുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസ് അറിയിച്ചു. അൽ അവീറിലും ദുബൈ കോൺസുലേറ്റ് ഓഫിസിലും പ്രവർത്തിച്ചിരുന്ന ഹെൽപ് ഡെസ്കുകളാണ് രണ്ട് ദിവസം പ്രവർത്തന രഹിതമാവുക.വെള്ളിയാഴ്ച സാമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. പൊതുമാപ്പ് ഇളവ് രണ്ടു മാസം കൂടി നീട്ടിയതായി കഴിഞ്ഞ ദിവസം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)