Posted By user Posted On

dubai south metroദുബായ് മെട്രോ കൂടുതൽ സമയം സർവീസ് നടത്തും; അറിയിപ്പുമായി ആർടിഎ

ദുബായ്; ഇന്ന് ദുബായ് മെട്രോയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകുമെന്ന് ആർടിഎ അറിയിച്ചു dubai south metro. ദുബായ് ഫിറ്റ്നസ് ചലഞ്ചിന് കീഴില്‍ സംഘടിപ്പിക്കുന്ന ‘ദുബായ് റൈഡ്’ പ്രമാണിച്ചാണ് ഞായറാഴ്ച സമയക്രമത്തിൽ മാറ്റം ഉള്ളത്. ഇന്ന് മെട്രോ കൂടുതൽ സമയം പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്. ദുബായ് റൈഡിന് വേണ്ടി എത്തുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്ത് മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് തുടങ്ങും. ഇതിനു പുറമെ ‘ദുബായ് റണ്‍’ ഇവന്റ് നടക്കാനിരിക്കുന്ന നവംബര്‍ 20നും മെട്രോ സര്‍വീസ് രാവിലെ 3.30 മുതല്‍ ആരംഭിക്കും. അതോടൊപ്പം തന്നെ ദുബായിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് ഇന്ന് ഭാഗികമായി അടച്ചിടുമെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ആറിന് രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെയായിരിക്കും അടച്ചിടുക. ‘ദുബായ് റെഡിന്’ വേണ്ടിയാണ് ശൈഖ് സായിദ് റോഡില്‍ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ദുബായ് റൈഡിന് ശൈഖ് സായിദ് റോഡിന്റെ ഇരു വശങ്ങളും ഉപയോഗിക്കും. ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് മുതല്‍ സഫ പാര്‍ക്ക് ഇന്റര്‍ചേഞ്ച് (സെക്കന്റ് ഇന്റര്‍ചേഞ്ച്) വരെയുള്ള ഭാഗമായിരിക്കും ഇതിനായി മാറ്റിവെയ്ക്കുക. ദുബായിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റായ ദുബൈ റെഡില്‍ പങ്കെടുക്കുക വഴി ബുര്‍ജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, ദുബൈ വാട്ടര്‍ കനാല്‍ എന്നിവയ്ക്ക് മുന്നിലൂടെ സൈക്കിളില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *