
free rain soundsയുഎഇയിൽ ഇന്ന് പൊടിക്കാറ്റും മഴയും ഉണ്ടാകാൻ സാധ്യത
യുഎഇയിൽ ഇന്നത്തെ ദിവസം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു free rain sounds. ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ചിലപ്പോൾ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 31 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. അബുദാബിയിൽ 24 ഡിഗ്രി സെൽഷ്യസും ദുബായിൽ 26 ഡിഗ്രി സെൽഷ്യസും ഉൾ പ്രദേശങ്ങളിൽ 17 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കും. അബുദാബിയിലും ദുബായിലും 30 മുതൽ 65 ശതമാനം വരെയാണ് ഈർപ്പത്തിന്റഎ അളവ്. ചില പ്രദേശങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുകയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ എത്തുകയും ചെയ്യുന്ന രീതിയിലാണ് കാറ്റ് വീശുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/BYULpH1m1V98mcEAAWcppq
Comments (0)