അഞ്ചംഗ കുടുംബത്തിലെ ഒരു കുട്ടിക്ക് രേഖകളില്ല; 300,000 ദിർഹം പിഴ, യുഎഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി കുടുംബം
യുഎഇയിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തി പാകിസ്ഥാനി കുടുംബം. രാജ്യത്ത് ഇതുവരെ നിയമപരമായ രേഖകൾ കൈവശം വെച്ചിട്ടില്ലാത്ത ഒരു കുട്ടി ഉൾപ്പെടെ അഞ്ചംഗ കുടുംബമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. രണ്ട് മാസത്തെ പൊതുമാപ്പ് കാലയളവിൽ തങ്ങളുടെ പദവി ഇവർ ക്രമീകരിച്ചു. 300,000 ദിർഹം പിഴ ഈടാക്കിയിട്ടും, ഈ കുടുംബം കാര്യങ്ങൾ ശരിയാക്കാൻ തീരുമാനിക്കുകയും പൊതുമാപ്പ് പ്രയോജനപ്പെടുത്തുകയും ചെയ്തു. പിതാവിനെതിരെ കേസെടുത്തതോടെയാണ് പാകിസ്ഥാനി കുടുംബം പ്രശ്‌നത്തിലായത്. ഞാനൊരു ബിസിനസ് നടത്തുകയും കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുകയും ചെയ്തു. എന്നാൽ, ബാധ്യതകൾ മുഴുവൻ തീർക്കാനായില്ലെന്ന് കുടുംബനാഥൻ പറഞ്ഞു. വർഷങ്ങളോളം ഇഴഞ്ഞുനീങ്ങി. ഇക്കാലയളവിൽ ജോലി ചെയ്യാനോ മറ്റൊരു ബിസിനസ് ചെയ്യാനോ കഴിഞ്ഞില്ല. ഇത് കൂടുതൽ താമസിക്കാൻ കാരണമായി. ‘കുടുംബത്തിൽ മൂന്ന് കുട്ടികളുണ്ട്. അതിൽ ഇളയയാൾക്ക് എട്ട് വയസാണ് പ്രായം. യുഎഇയിൽ കുട്ടിക്ക് യാതൊരു രേഖകളും ഇല്ല. എട്ട് വർഷത്തിനിടയിൽ ഒരു പ്രാവശ്യം പോലും വിസ നേടിയിട്ടില്ല. ഞങ്ങൾ അവനുവേണ്ടി 200,000 ദിർഹം പിഴ ഈടാക്കി. മറ്റ് മുതിർന്ന കുട്ടികൾ നാല് വർഷത്തിലേറെയായി താമസിക്കുന്നു. അവർ ഞങ്ങളെ സമീപിച്ചപ്പോൾ, പിതാവിനെതിരെ കേസുള്ളതിനാൽ ഭാര്യയെയോ മക്കളെയോ സ്പോൺസർ ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങൾ കണ്ടെത്തി’, യുഎഇയിൽ അംഗീകൃത ടൈപ്പിങ് സെന്റർ നടത്തുന്ന നൗഷാദ് ഹുസൈൻ പറഞ്ഞു. ‘ഭാര്യയ്ക്ക് ഒരു ജോലി കിട്ടുകയും പിന്നാലെ കുട്ടികളുടെ കാര്യം നോക്കാനും കഴിഞ്ഞു. അത് അവരുടെ ജീവിതത്തെ മാറ്റിമറിച്ചു”, നൗഷാദ് കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)