Posted By user Posted On

jailറൂം മേറ്റിനെ ആക്രമിച്ചു, അം​ഗവൈകല്യം ഉണ്ടാക്കി; യുഎഇയിൽ യുവതിക്ക് തടവ് ശിക്ഷ

യുഎഇ; റൂം മേറ്റിനെ ആക്രമിച്ച് സ്ഥിരമായ അം​ഗവൈകല്യം ഉണ്ടാക്കിയ യുവതിക്ക് തടവ് ശിക്ഷ വിധിച്ച് യുഎഇ കോടതി jail. ശിക്ഷാ കാലാവധി കഴിഞ്ഞാൽ യുവതിയെ നാടുകടത്തും. ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന് അറബ് യുവതി റൂം മേറ്റിനെ ആക്രമിക്കുകയുമായിരുന്നു. പോലീസ് രേഖകൾ അനുസരിച്ച്, താനും പ്രതിയും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നെന്നും, ഇതിന്റെ പേരിൽ പ്രതി തന്നെ തന്നെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്. ആക്രമണത്തിൽ തനിക്ക് നിരവധി പരിക്കുകൾ ഉണ്ടായെന്നും പരാതിക്കാരി വ്യക്തമാക്കുന്നു. ഇരയുടെ മുഖത്ത് നിരവധി മുറിവുകൾ ഉണ്ടായിട്ടുണ്ടെന്നും, നാസൽ സെപ്‌റ്റത്തിന്റെ രൂപഭേദവും വ്യതിയാനവും സംഭവിച്ചിട്ടുണ്ടെന്നും ഇത് 10 ശതമാനം സ്ഥിരമായ വൈകല്യത്തിന് കാരണമാകുമെന്നും ഫോറൻസിക് ഡോക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തെത്തുടർന്ന് ഇരയ്ക്ക് 20 ദിവസത്തിലധികം ജോലി ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിയിലുണ്ട്. അതേസമയം, തങ്ങൾക്കിടയിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്ന് ഇരയെ ആക്രമിച്ചതായും ഇരയ്ക്ക് സ്ഥിരമായ വൈകല്യം ഉണ്ടാക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി സമ്മതിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

https://www.pravasiinfo.com/2022/10/25/malayalam-to-english-translator-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *