ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് ഷെയറിങ് ടാക്സി; യാത്ര നിരക്കിൻറെ 75 ശതമാനം വരെ ലാഭിക്കാം
ദുബൈയിൽനിന്ന് അബൂദബിയിലേക്ക് പുതുതായി ഷെയറിങ് ടാക്സി സേവനങ്ങൾക്ക് തുടക്കമിട്ട് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). നിലവിൽ എമിറേറ്റുകൾക്കിടയിലെ ടാക്സി യാത്ര നിരക്കിൻറെ 75 ശതമാനം വരെ ലാഭിക്കാൻ പുതിയ സംരംഭത്തിലൂടെ സാധിക്കും.
ദുബൈ ഇബ്ൻ ബത്തൂത്ത സെൻററിനും അബൂദബി അൽ വഹ്ദ സെൻററിനുമിടയിലാണ് ഇപ്പോൾ പരീക്ഷണയോട്ടം നടത്തുന്നത്. ഒരു വാഹനത്തിൽ നാലുപേർക്ക് സഞ്ചരിക്കാനാവും.
തികച്ചും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പുതിയ ഗതാഗത സേവനം അടുത്ത ആറ് മാസത്തേക്ക് പരീക്ഷിക്കാനാണ് ആർ.ടി.എയുടെ തീരുമാനം. ഇരു എമിറേറ്റുകൾക്കിടയിലെ പതിവ് യാത്രക്കാർക്ക് സേവനം പ്രയോജനപ്പെടുമെന്ന് ആർ.ടി.എയിലെ പൊതുഗതാഗത ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡവലപ്മെൻറ് മേധാവി അദേൽ ശക് രി പറഞ്ഞു. യാത്രനിരക്ക് പരസ്പരം പങ്കിട്ടെടുക്കുന്നത് ഗുണകരമാകും. ബാങ്ക് കാർഡ്, നോൽ കാർഡ് എന്നിവ വഴിയും യാത്ര നിരക്ക് അടക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)