യുഎഇയിൽ രണ്ടായിരത്തിലധികം പുതിയ ജീവനക്കാർ; നിയമനം ഈ മേഖലയിൽ
യുഎഇയിൽ രണ്ടായിരത്തിലധികം പുതിയ ജീവനക്കാർ. 2024- 25 ആദ്യ പകുതിയിൽ 2,200 പുതിയ ജീവനക്കാർക്കാണ് ജോലി കിട്ടിയത്. യുഎഇ എമിറേറ്റ്സ് വിഭാഗത്തിലാണ് നിയമനം നടന്നത്. 2024-25 ൻ്റെ ആദ്യ പകുതിയുടെ അവസാനത്തിൽ 114,610 ജീവനക്കാരെ നിയമിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് അറിയിച്ചു. 2023- 24 സാമ്പത്തിക വർഷത്തിൽ 112,406 ജീവനക്കാരെയാണ് ഗ്രൂപ്പ് നിയമിച്ചത്. രണ്ട് ശതമാനം വർധവാണ് എമിറേറ്റ്സിന്റെ നിയമനത്തിൽ പ്രകടമായത്. “എമിറേറ്റ്സിനും ഡിനാറ്റയ്ക്കും അവരുടെ ഭാവി ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനായി റിക്രൂട്ട്മെൻ്റ് ഡ്രൈവുകൾ നടക്കുന്നുണ്ടെന്ന്” ഗ്രൂപ്പ് വ്യാഴാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. വ്യാഴാഴ്ച എമിറേറ്റ്സ് ഗ്രൂപ്പ് അതിൻ്റെ എക്കാലത്തെയും മികച്ച അർദ്ധ വർഷത്തെ സാമ്പത്തിക പ്രകടനം റിപ്പോർട്ട് ചെയ്തു. നികുതിക്ക് മുമ്പുള്ള ലാഭം 10.4 ബില്യൺ ദിർഹം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ നികുതിക്ക് മുമ്പുള്ള അതിൻ്റെ റെക്കോർഡ് ലാഭം മറികടന്നു. മറ്റ് പദ്ധതികൾക്കും സംരംഭങ്ങൾക്കും ഇടയിൽ ലാഭം ജീവനക്കാരെ നോക്കാൻ പുനർനിക്ഷേപിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു. ‘ഗ്രൂപ്പിൻ്റെ ശക്തമായ ലാഭം തുടർച്ചയായ വിജയത്തിന് ആവശ്യമായ നിക്ഷേപങ്ങൾ നടത്താൻ പ്രാപ്തരാക്കുന്നു. ഉപഭോക്താക്കൾക്ക് നൂതന സാങ്കേതിക വിദ്യകളും മറ്റ് നൂതന പദ്ധതികളും നടപ്പിലാക്കുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷയും സംതൃപ്തിയും ഉറപ്പാക്കാൻ ദിവസവും കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാരെ പരിപാലിക്കുന്നതിനുമായി പുതിയ ഉത്പന്നങ്ങളും സേവനങ്ങളും വിപണിയിൽ എത്തിക്കുന്നതിനായി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നെന്ന്” ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ജീവനക്കാർക്ക് പ്രതിഫലം നൽകുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ റെക്കോർഡ് ലാഭത്തെത്തുടർന്ന് ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൽ നാല് ശതമാനം വർദ്ധനവ് നൽകിയതായി എമിറേറ്റ്സ് ഗ്രൂപ്പ് അറിയിച്ചിരുന്നു. ജൂണിൽ ജീവനക്കാർക്ക് അവരുടെ ശമ്പളത്തിൻ്റെ 20 ആഴ്ച മൂല്യമുള്ള ബോണസും നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)